വണ്ടിയാമ്പറ്റയില്‍ പുലി ?
പരിസരത്ത് പുലിയെ കണ്ടെന്ന വാര്‍ത്തയില്‍ ഭയന്ന് വണ്ടിയാമ്പറ്റ പ്രദേശവാസികള്‍. ഫോറസ്റ്റധികൃതര്‍ വന്നെങ്കിലും പുലിയെ പിടികൂടാനുള ശ്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ മലന്തോട്ടം, കരിങ്കുറ്റി തുടങ്ങിയ ഭാഗങ്ങളില്‍ പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടതായി പ്രദേശത്തെ കര്‍ഷകരും പുലിയെ നേരിട്ട് കണ്ടതായി ഡ്രൈവര്‍മാരും പറയുന്നു.പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്‍ പാദങ്ങളുടെ പാടുകള്‍ വണ്ടിയാമ്പറ്റ പ്രദേശത്തെ തോട്ടങ്ങളിലും കണ്ടിരുന്നു.ഫോറസ്റ്റ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും തുടര്‍ നടപടികള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും എത്രയും വേഗത്തില്‍ ഈ പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനുള്ള നടപടികളെങ്കിലും സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം