ലോക്ഡൗണിന് മുന്‍പ് കിലോയ്ക്ക് 240 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കിട്ടുന്നത് വെറും 40 രൂപ. വിളവെടുപ്പുകാലത്ത് വില കൂപ്പുകുത്തിയതും ആവശ്യകാരില്ലാത്തതിനാലും ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്.മലയാളികള്‍ക്ക് അത്ര പ്രിയമില്ലെങ്കിലും മറുനാട്ടില്‍ ആവശ്യക്കാരേറെയുള്ള പഴമാണ് വിറ്റാമിന്റെ കലവറകൂടിയായ വെണ്ണപഴം.
ഈ സാധ്യത മുതലെടുത്ത് കഴിഞ്ഞ കുറച്ചുവര്‍ഷമായി ടണ്‍കണക്കിന് വെണ്ണപ്പഴമാണ് വയനാട്ടില്‍നിന്ന് കയറ്റുമതി ചെയ്തിരുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ് പ്രധാന വിപണി. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം വന്നതോടെ കയറ്റുമതി നിലച്ചു. വെണ്ണപ്പഴം വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷിചെയ്യുന്നുണ്ട്. വിളവെടുപ്പിന് പാകമായ വെണ്ണപ്പഴം ആവശ്യകാരില്ലാഅതിനാല്‍ താഴെ വീണ് നശിക്കുകയാണിപ്പോള്‍.
കിലോയ്ക്ക് 40 രൂപയാണ് നല്ലയിനം കായക്ക് ഇപ്പോള്‍ കിട്ടുന്നത്. ഏപ്രില്‍ അവസാനംവരെ ഒന്നാംതരത്തിന് 240 രൂപയും രണ്ടാംതരത്തിന് 150 രൂപയും കിട്ടിയ സ്ഥാനത്താണിത്. കയറ്റിയയക്കാന്‍ പറ്റാത്തതിനാല്‍ വലിപ്പമുളള കായ മാത്രമാണ് ഇടനിലക്കാര്‍ എടുക്കുന്നത്. ബാക്കിയുളളവയ്ക്ക് ആവശ്യക്കാരില്ലാതായതോടെ തൊടിയില്‍വീണ് നശിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍മൂലം കഴിഞ്ഞവര്‍ഷവും ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ നേരിട്ടത്