6.3 ലിറ്റര്‍ കര്‍ണാടക വിദേശമദ്യം പിടികൂടി
മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസ് കാട്ടിക്കുളം ചേലൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി കൊണ്ടു പോകുന്ന 6.3 ലിറ്റര്‍ കര്‍ണാടക വിദേശമദ്യം പിടികൂടി. കൈവശംവെച്ച ചെറുതോട്ടുംകര സുധീഷ് സി എസ് എന്നയാളെ അറസ്റ്റ് ചെയ്തു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണന്‍, പ്രിവന്റിവ് ഓഫീസര്‍ സുരേഷ് വെങ്ങാലി കുന്നേല്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജേഷ് കുമാര്‍ പി,അരുണ്‍ കൃഷ്ണന്‍,ജെയ്‌മോന്‍ ഇ എസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.