കൊവിഡ് രോഗികളെ പരിചരിക്കുന്നതിന്നായി ബത്തേരിയില്‍ സിഎഫ്എല്‍റ്റിസി സജ്ജീകരിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ സെന്റ്മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സിഎഫ്എല്‍റ്റിസിയും ഡിസിയും സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നിലവില്‍ 175-ഓളം ബെഡ്ഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇവിടെ 114 ബെഡ്ഡുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 50 ബെഡ്ഡുകള്‍കൂടി ഒരുക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ ഡിസിസിക്കാര്‍ക്കായി 50 ബെഡ്ഡുകളും ഒരക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ നിലവില്‍ കൊവിഡ് ആശുപത്രികള്‍ക്ക് പുറമെ സിഎഫ്എല്‍റ്റിസികളും കൂടാതെ ഡിസിസികളും ജില്ലയില്‍ സജീകരിച്ചുവരുകയാണന്നും ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ചന്ദ്രശേഖരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നഗരസഭ അധികൃതരും ഡോക്ടര്‍മാരും സിഎഫ്എല്‍റ്റിസി സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.