ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ മൃഗാശുപത്രികളുടെ സമയക്രമം വെട്ടിച്ചുരുക്കി. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ ഇനി മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും രാവിലെ 9 മുതല്‍ 5 വരെ പ്രവര്‍ത്തിക്കും. വെറ്ററിനറി സബ് സെന്ററുകളും പ്രവര്‍ത്തിക്കില്ല. മൃഗാശുപത്രികളില്‍ അടിയന്തര സേവനം മാത്രമേ ലഭ്യമാകൂ.
കൃത്രിമ ബീജദാനം,പ്രതിരോധ കുത്തിവെയ്പ്പ് ,ആരോഗ്യ പരിശോധന ,ഗര്‍ഭ പരിശോധന തുടങ്ങിയ അടിയന്തര ചികിത്സ ആവശ്യമില്ലാത്ത സേവനങ്ങള്‍ ഉണ്ടാകില്ല.