അന്തരിച്ച നേതാവ് വി.പി.അഷ്‌റഫ് സാഹിബിന്റെ സ്മരണാര്‍ത്ഥം ഗ്ലോബല്‍ കെ.എം.സി.സി.മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായധനം 5000 രൂപ വീതം 52 പേര്‍ക്ക് വിതരണം ചെയ്തു. മുക്കില്‍പീടികയില്‍ നടന്ന ചടങ്ങില്‍ മുസ്ലീം ലീഗ് ജില്ലാ അദ്ധ്യക്ഷന്‍ പി.പി.എ.കരീം തുക വിതരണം ഉദ്ഘാടനം ചെയ്തു.ജില്ലാ സി.എച്ച്.സെന്ററിനുള്ള കെ.എം.സി.സി.യുടെ സംഭാവന 50,000 രൂപയും ചടങ്ങില്‍ വെച്ച് കൈമാറി.
ചടങ്ങില്‍ ടി.ഹംസ അദ്ധ്യക്ഷത വഹിച്ചു. റസാഖ് കല്‍പ്പറ്റ, മുഹമ്മദ് കുട്ടി ഹാജി, അബ്ദുള്‍ കലാം, പി.നാസര്‍, ശിഹാബ്, സെയ്ത് എന്നിവര്‍ സംസാരിച്ചു.