പനമരം പഞ്ചായത്ത് 5 ലക്ഷം നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പനമരം ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപ നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് പനമരം പഞ്ചായത്ത് പ്രസിഡന്റ് കെ. ആസ്യ ചെക്ക് കൈമാറി. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ വകയിരുത്തിയ തുകയാണ് കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍,കെ.ടി സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.