വനംവകുപ്പിലെ ജീവനക്കാര്‍ കൊവിഡ് ഭീതിയില്‍

0

വനംവകുപ്പില്‍ ഫീല്‍ഡ് ജോലി ചെയ്യുന്ന ജീവനക്കാര്‍ കൊവിഡ് രണ്ടാംതരംഗ ഭീതിയില്‍.ഓഫീസ് ജീവനക്കാര്‍ക്ക്്് ഡ്യൂട്ടി ക്രമീകരിക്കുമ്പോള്‍ ഇവര്‍ക്ക് ആവശ്യമായ ഡ്യൂട്ടിക്രമീകരണമോ, കൊവിഡ് പ്രതിരോധിക്കുന്നതിനാവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ വകുപ്പ് നല്‍കിയി്ട്ടില്ലന്നാണ് ജീവനക്കാരുടെ ആരോപണം. ഫീല്‍ഡ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാതെയുള്ള വകുപ്പിന്റെ നിലപാടില്‍ കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു.

കൊവിഡ് രണ്ടാംതരംഗത്തില്‍ എല്ലാവകുപ്പുകളിലും ജീവനക്കാരുടെ എണ്ണം കുറച്ച് ഡ്യൂട്ടി ക്രമീകരിക്കുമ്പോഴാണ് വനംവകുപ്പില്‍ ഫീല്‍ഡി ജീവനക്കാര്‍ക്ക് ഇതൊന്നു ബാധകമാകാതെ പോകുന്നത്. കഴിഞ്ഞദിവസം വനംവകുപ്പ് ഇറക്കിയ ഉത്തരവിലും ഓഫീസ് ജീവനക്കാര്‍ 25മുതല്‍ 50 ശതമാനം വരെ ഉള്‍പ്പെടുത്തി ജോലി ക്രമീകരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ ഇളവ് ഫീല്‍ഡ് ഡീവനക്കാര്‍ക്ക് ബാധകമല്ലന്നും പറയുന്നുണ്ട്. നിലവില്‍ ജില്ലയില്‍ വിവിധ ഫോറസ്റ്റ് സ്റ്റേഷന്‍, സെക്ഷന്‍, വൈത്തിരി ചെക്ക് പോസ്റ്റ്, ആര്‍ ആര്‍ ടി റെയിഞ്ച് ഓഫീസ് എന്നിവിടങ്ങളിലായി 10-ാളം ഫീല്‍ഡ് ജീവനക്കാര്‍ക്ക്്് നിലവില്‍ കൊവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. എന്നിട്ടും ഇവിടങ്ങളില്‍ കൊവി്ഡ് പ്രോട്ടോക്കോള്‍ പാലിച്ചു്ളള ജോലി ക്രമീകരണമോ, മറ്റ് സുരക്ഷ മാനദണ്ഡങ്ങളോ വനംവകുപ്പ് ഫീല്‍ഡ് ജീവനക്കാരുടെ കാര്യത്തില്‍ എടു്ക്കുന്നല്ലന്നാണ് ഓര്‍ഗനൈസേഷന്‍ ആരോപിക്കുന്നത്. വനാന്തരഭാഗത്തെ കോമ്പിങ്ങിന് പത്തും പതിനഞ്ചും ജീവനക്കാരെ കുത്തിനിറച്ചാണ് വാഹനത്തില്‍ കൊണ്ടുപോകുന്നത്്. തുടര്‍ന്ന് ഒരുമുറിയിലാണ് വിശ്രമവും. ഇത് കൊവിഡ് ജീവനക്കാരില്‍ കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം എന്ന ഭീതിയും ജീവനക്കാരില്‍ ഉണ്ട്. അവശ്യസര്‍വ്വീസായ ഫയര്‍ഫോഴ്സില്‍ പോലും 50 ശതമാനം ജീവനക്കാരെ വ്യന്യസിച്ചാണ് പ്രവര്‍ത്തിക്കുതെന്നും അതിനാല്‍ അവശ്യസര്‍വ്വീസില്‍ നിലവിലെ ഉത്തരവില്‍ ഉള്‍പ്പെടാത്ത വനം വകുപ്പിലും 25മുതല്‍ 50ശതമാനം വരെ ഫീല്‍ഡ് ജീവനക്കാരെ വ്യന്യസിച്ച്് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് കേരള സ്റ്റേറ്റ് പ്രൊ്ട്ടക്ടീവ് സ്റ്റാഫ് ഓര്‍നൈസേഷന്റെ ആവശ്യം. ഇത്് സംബന്ധിച്ച് ജില്ലാകമ്മറ്റി വനംവകുപ്പിന്് പരാതിയും നല്‍കിയതായി ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!