
ജില്ലയില്‍ ആര്‍.ടി.പി.ആര്‍.പരിശോധന ഫലം വൈകുന്നു. പരിശോധന കഴിഞ്ഞവര്‍ നിരീഷണത്തില്‍ കഴിയുന്നത് ദിവസങ്ങളോളം.ഫലം വൈകുന്നത് സാധാരണക്കാരായ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. ലാബ് സൗകര്യം വര്‍ദ്ധിപ്പിച്ച് ഫലം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം.ജില്ലയില്‍ ഇത് വരെ 392368 ടെസ്റ്റുകളും നടന്നു.
സംസ്ഥാനത്തും ജില്ലയിലും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ലാബ് സൗകര്യം പരിമിതമായതിനാല്‍ പരിശോധന ഫലം വൈകുകയും ചെയ്യുന്നു. ആദ്യ ഘട്ടത്തില്‍ ആര്‍. ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തിയാല്‍ മൂന്ന് ദിവസത്തിനകം ഫലം ലഭിക്കുമായിരുന്നു. എന്നാല്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഫലം ലഭ്യമാകുന്നതും വൈകുകയാണ്. റിസള്‍ട്ട് ലഭിക്കാന്‍ ഏഴും എട്ടും ദിവസങ്ങള്‍ എടുക്കുകയും ചെയ്യുന്നു. ഫലം വൈകുന്നേതോടെ സാധാരണ കുടുംബങ്ങളില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകുന്നവര്‍ ദുരിതത്തിലാവുകയാണ്. ദിവസ കൂലിക്ക് പണിക്ക് പോകുന്ന നിര്‍മ്മാണ തൊഴിലാളികളടക്കമുള്ള കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുകയുമാണ്.ജില്ലയില്‍ ബത്തേരിയിലും പൂക്കോട് വെറ്റനറി കോളേജിലുമാണ് ലാബ് ഉള്ളത്. ബത്തേരിയില്‍ ഒരു ദിവസം 1200 ടെസ്റ്റുകള്‍ നടക്കുമ്പോള്‍ പുക്കോട് വെറ്റനറി കോളേജില്‍ മാന്വല്‍ ലാബ് ആയതിനാല്‍ ഒരു ദിവസം 200 ടെസ്റ്റുകള്‍ മാത്രമാണ് നടത്താന്‍ സാധിക്കുന്നത്.ടെസ്റ്റുകള്‍ വര്‍ദ്ധിക്കുകയും ഫലം വൈകുകയും ചെയ്യുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജില്ലയില്‍ കൊവി ഡുമായി ബന്ധപ്പെട്ട് 3 ലക്ഷത്തി 92368 ടെസ്റ്റുകള്‍ ഇതുവരെ നടക്കുകയുമുണ്ടായി.അത് കൊണ്ട് തന്നെ ലാബ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ടെസ്റ്റ് പരിശോധന ഫലം വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.