അശ്വതിക്ക് പ്രണാമമര്‍പ്പിച്ച് വയനാട് മെഡിക്കല്‍ കോളേജിലെ അരോഗ്യ പ്രവര്‍ത്തകര്‍

0

കൊവിഡ് ബാധിച്ച് മരിച്ച ലാബ് ടെക്‌നീഷ്യന്‍ അശ്വതിക്ക് പ്രണാമമര്‍പ്പിച്ച് മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജിലെ അരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രി പരിസരത്ത് അശ്വതിയുടെ ഫോട്ടോയ്ക്ക് മുന്‍പില്‍ ദീപം തെളിയിച്ചും പുഷ്പാര്‍ച്ചന നടത്തിയുമാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അശ്വതിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയത്. രാവിലെ 9 മണി മുതല്‍ 10 മണിയുള്ള സമയത്ത് കൊവിഡ്‌പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് സഹപ്രവര്‍ത്തകയുടെ വേര്‍പാടില്‍ പ്രണാമമര്‍പ്പിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ.ദിനേശ് കുമാര്‍ , ആര്‍.എം.ഒ. ഡോ. സെക്കീര്‍, കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ചന്ദ്രശേഖരന്‍, ജീവനകാരായ സൗമ്യസോമന്‍, പി.എം. ശ്രീജിത്ത്, അനു നിഘിലേഷ്, പി.വി.രാഗേഷ്, അരുണ്‍ ദാസ്, ടി. രജ്ജന്‍, ഷംസുദീന്‍ പള്ളിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!