പടക്കം പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

0

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്ക്. സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടി സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇന്ന് ഒരു മണിയോടെയാണ് കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റത്. സമീപവാസികളായ മുരുകന്റെ മകന്‍ മുരളി (16), ലത്തീഫിന്റെ മകന്‍ അജ്മല്‍ (14), ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ് (15) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്‌ഫോടനത്തില്‍ ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥികളെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.. ഒരു മണിയോടെ ഷെഡ്ഡിനുള്ളില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ പുറത്തിറങ്ങിയപ്പോള്‍ ഷെഡ്ഡില്‍ നിന്നും പൊള്ളലേറ്റ കുട്ടികള്‍ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. ഇവര്‍ എന്തിന് ഇവിടെ എത്തിയെന്ന് വ്യക്തമല്ല. എങ്ങനെ സ്‌ഫോടനം നടന്നു എന്നതിനെ കുറിച്ചും വ്യക്തമല്ല. സംഭവത്തില്‍ ബത്തേരി പൊലിസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!