അറവ് മാലിന്യസംസ്‌കരണ പ്ലാന്റ് തുടര്‍ പ്രവര്‍ത്തികള്‍ക്ക് ശ്രമം.നാട്ടുകാര്‍ വീണ്ടും തടഞ്ഞു

0

അറവ് മാലിന്യസംസ്‌കരണ പ്ലാന്റ് തുടര്‍ പ്രവര്‍ത്തികള്‍ക്ക് ശ്രമം.നാട്ടുകാര്‍ വീണ്ടും തടഞ്ഞു

വാളാട് അറവ് മാലിന്യസംസ്‌കരണ പ്ലാന്റ് തുടര്‍ പ്രവര്‍ത്തികള്‍ക്ക് ശ്രമം.നാട്ടുകാര്‍ വീണ്ടും തടഞ്ഞു .ജെസിബി ഉപയോഗിച്ച് സ്ഥലത്ത് പ്രവര്‍ത്തി നടക്കുന്ന അറിഞ്ഞ് പ്രദേശത്തെ ആദിവാസികള്‍ അടങ്ങുന്ന നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് തലപ്പുഴ എസ്‌ഐ ജിമ്മിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ്, വൈസ് പ്രസിഡന്റ് എം ജി ബിജു എന്നിവരടങ്ങുന്ന ജനപ്രതിനിധികളും സ്ഥലത്തെത്തി. പഞ്ചായത്ത് ഒരുകാരണവശാലും പെര്‍മിറ്റ് നല്‍കില്ല എന്നാണ് തീരുമാനമെന്നും. തിരഞ്ഞെടുപ്പ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ മെയ് 15ന് ശേഷം ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ ഒരു പ്രവര്‍ത്തികളും നടത്തരുതെന്നും കമ്പനിയെ അറിയിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!