കോവിഡിനും ഷിഗല്ലക്കും പുറമെ ജില്ലയില്‍ കുരങ്ങ് പനിയും സ്ഥിരീകരിച്ചു.തിരുനെല്ലി അപ്പപ്പാറ കാരമാട് കോളനിയിലെ വിദ്യാര്‍ത്ഥിക്കാണ് ഒരു ഇടവേളക്ക് ശേഷം വിണ്ടും കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത പനിയെ തുടര്‍ന്ന് അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയ കുട്ടിക്ക് പരിശോധനയില്‍ കുരങ്ങ്പനി സ്ഥിരികരിക്കുകയായിരുന്നു.കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ ആണ്.
രോഗലക്ഷണങ്ങള്‍
കുരങ്ങില്‍ നിന്നുള്ള ചെള്ളിലൂടെയാണ് രോഗം മനുഷ്യരിലേക്കെത്തുന്നത്. രോഗബാധിതരായ കുരങ്ങുമായും അവയുള്ള പരിസരങ്ങളിലെ സമ്പര്‍ക്കം വഴിയും രോഗം മനുഷ്യരിലെത്താം. വിറയലോടു കൂടിയ പനി, തലവേദന, വയറിളക്കം, ഛര്‍ദി, കഴുത്തുവേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഉള്ള എല്ലാവര്‍ക്കും കുരങ്ങുപനി ഉണ്ടാവണമെന്നില്ല. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടണം.
മുന്‍കരുതലെടുക്കാം
മുന്‍കരുതലെടുക്കാം
വനത്തിനുള്ളില്‍ പോകുമ്പോള്‍ ദേഹം മുഴുവന്‍ മൂടുന്നതരത്തിലുള്ള വസ്ത്രം ധരിക്കുക. കാലുകളിലൂടെ ചെള്ള് കയറാത്തവിധത്തില്‍ ഗംബൂട്ട് ധരിക്കുക.
ചെള്ളിനെ അകറ്റി നിര്‍ത്തുന്ന ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുക
വനത്തില്‍ പോയിട്ടുള്ളവര്‍ തിരിച്ചുവന്ന ഉടന്‍ വസ്ത്രങ്ങളും ശരീരവും പരിശോധിച്ച് ചെള്ളില്ലെന്ന് ഉറപ്പുവരുത്തുക. വസ്ത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകുക.
ശരീരത്തില്‍ ചെള്ള് കയറിയാല്‍ ചെള്ളിനെ നീക്കംചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് കഴുകണം. ആശുപത്രിയില്‍ ചികിത്സ തേടണം.