രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ 44 കേന്ദ്രങ്ങളിലായി നടക്കുന്ന വാക്‌സിനേഷന്‍ കുത്തിവെയ്പ്പില്‍ പലയിടത്തും ജനങ്ങളുടെ നീണ്ട നിരയാനുള്ളത്.ഇന്നും നാളെയും നല്‍കാനുള്ള വാക്‌സിനുകള്‍ മാത്രമാണ് ജില്ലയില്‍ സ്‌റ്റോക്ക് ഉള്ളത്. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ വന്നതാണ് വാക്‌സിന്‍ ക്ഷാമത്തിന് കാരണമായത്. 45 വയസിനു മുകളിലുള്ളവര്‍ക്കാണ് ജില്ലയില്‍ വാക്‌സിന്‍ നല്‍കുന്നത്.
വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുമെന്നും വരും ദിവസങ്ങളില്‍ വാക്‌സിന്റെ അപര്യാപ്തത പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഉൃ. ഞ രേണുക അറിയിച്ചു.