മാനന്തവാടി ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും, മഴക്കാല മുന്നൊരുക്ക ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി എസ് മൂസ,കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, വി ആര്‍ പ്രവീജ്, സിന്തു സെബാസ്റ്റ്യന്‍, സീമന്തിനി സുരേഷ്,തുടങ്ങിയവര്‍ പങ്കെടുത്തു.
മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളായ കെ ഉസ്മാന്‍, പി വി മഹേഷ്, അനില്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടടര്‍മാരായ സജി മാധവന്‍, അജിത്, രമ്യ ,ആരോഗ്യ വകുപ്പ്, വ്യാപാരികള്‍, വിവിധ ട്രേഡ് യൂണിയനുകള്‍, രാഷ്ട്രിയ കക്ഷി പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, െ്രെഡവര്‍മാര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി,വരും ദിവസങ്ങളില്‍ വാര്‍ഡ് തലങ്ങളില്‍ വിപുലമായ കമ്മിറ്റികള്‍ രൂപീകരിക്കും.