കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉപേക്ഷിക്കണമെന്ന് എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.സാഹചര്യം വ്യക്തമായി പരിശോധിച്ചശേഷമേ പ്രാക്ടിക്കല്‍ പരീക്ഷ നടത്താവുവെന്നും ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ഹയര്‍ സെക്കണ്ടറിയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലായി ഒരു വിഷയത്തിന് 200 മാര്‍ ക്കാണുള്ളത്.അതില്‍120 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കും, 40 മാര്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിനും 40 മാര്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുമാണ്.ഈ വര്‍ഷത്തെ കോവിഡ് സാഹചര്യത്തില്‍ ക്ലാസ് റൂം പഠനവും പ്രാക്ടിക്കല്‍ പഠനവും കാര്യക്ഷമമായി നടന്നിട്ടില്ല.പ്രാക്ടിക്കല്‍ പരീക്ഷയില്‍ പല ഉപകരണങ്ങളും പരസ്പരം കൈമാറിയാണ് കുട്ടികള്‍ ഉപയാേഗിക്കുന്നത്.ഇത് കുട്ടികളിലും അവരുടെ വീടുകളിലും രോഗവ്യാപനമുണ്ടാവാന്‍ കാരണമാകും. ഈ
കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തെ അതിജീവിക്കുന്നതിന്റെ ഭാഗമായി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിക്കൊണ്ട് ബാക്കി 160 മാര്‍ക്കിന് ലഭ്യമാകുന്ന മാര്‍ക്ക് ആനുപാതികമായി 200 ലേക്ക് സമീകരിച്ച് റിസള്‍ട്ട് പ്രഖ്യാപിക്കുകയാവും നല്ലതെന്ന് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ അപകടകരമായ തിക്കിലും തിരക്കിലും തങ്ങളെ തള്ളിവിട്ട് അറിഞ്ഞ് കൊണ്ട് കോവിഡ് വ്യാപനം ക്ഷണിച്ച് വരുത്തിയിട്ട് ഇപ്പോള്‍ എല്ലാവരും ടെസ്റ്റിന് വിധേയമാകണമെന്ന് പറയുന്നതിലെ വൈരുധ്യം ജീവനക്കാരിലും അധ്യാപകരിലും പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ടെന്ന് എയിഡഡ് ഹയര്‍ സെക്കന്റ്‌റി ടീചേര്‍സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു.
ജില്ലാ പ്രസിഡന്‍ഡ് രാജന്‍ ബാബു, സെക്രട്ടറി ബിനീഷ് കെ ആര്‍, സിജോ കെ പോലോസ്, ഇ.വി അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.