പിന്‍വാതിലിലൂടെ പ്രിന്റിംഗ് കൊട്ടേഷന്‍

0

നിയമപ്രകാരം ടെണ്ടര്‍ നടപടി സ്വീകരിക്കാതെ മാനന്തവാടി മുനിസിപ്പാലിറ്റി പിന്‍വാതിലിലൂടെ പ്രിന്റിംഗ് ജോലികള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കി അഴിമതിക്കു നീക്കം നടത്തുന്നതായി എ.ഐ.വൈ.എഫ്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരമെന്നും എ.ഐ.വൈ.എഫ് ഭാരവാഹികള്‍. അതേ സമയം ആരോപണം അടിസ്ഥാനരഹിതമാണെന്നും നിയമപ്രകാരമാണ് ടെണ്ടര്‍ നടപടികള്‍ നടത്തുന്നതെന്നും നഗരസഭ.

ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയാണ് മുനിസിപ്പാലിറ്റി പ്രിന്റിംഗ് ജോലികള്‍ക്ക് വേണ്ടി ചെലവഴിക്കുന്നത്. ഇപ്രകാരമുള്ള പ്രവര്‍ത്തികള്‍ക്ക് വേണ്ടി പത്രപരസ്യം നല്‍കുകയോ എല്‍എസ്ജിഡിയുടെ വിന്‍ഡോ പരസ്യം നല്‍കിയോ സുതാര്യമായ രീതിയില്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. ഇപ്രകാരം ടെന്‍ഡര്‍ നടപടി സ്വീകരിക്കാതെ സ്വന്തക്കാരായ ആള്‍ക്കാര്‍ക്ക് വര്‍ക്ക് നല്‍കുവാന്‍ രഹസ്യമായി മൂന്നു സ്ഥാപനത്തില്‍ നിന്നും കൊട്ടേഷന്‍ എഴുതി വാങ്ങി ഇഷ്ടക്കാര്‍ക്ക് വര്‍ക്ക് കൊടുക്കാനുള്ള ശ്രമത്തിലാണ് മുന്‍സിപ്പാലിറ്റി . ഇതിനുവേണ്ടി മാര്‍ച്ച് 30 ന് മുനിസിപ്പാലിറ്റി റണ്ണിങ് കൊട്ടേഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മുന്‍സിപ്പാലിറ്റിയുടെ ഇത്തരം നീക്കത്തിനെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അര്‍ബന്‍ അഫയേഴ്‌സ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അഴിമതി നടത്താനുള്ള മുനിസിപ്പാലിറ്റി നീക്കത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ നടത്തുമെന്ന് എഐവൈഎഫ് മാനന്തവാടി മുന്‍സിപ്പല്‍ കമ്മിറ്റി അറിയിച്ചു.അതെ സമയം ആരോപണം അടിസ്ഥാനരഹിതമാണെന്നും നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചാണ് ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!