ഒന്നരവര്‍ഷമായി തുറക്കാത്ത ഓപ്പണ്‍ ജിം

0

20 ലക്ഷം രൂപ ചെലവില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ഉദ്യാനത്തില്‍ ഒരുക്കിയ ഓപ്പണ്‍ ജിം  ഒന്നരവര്‍ഷമായിട്ടും തുറന്നു നല്‍കിയില്ലെന്ന് പരാതി.ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് സ്ഥാപിച്ചതാണ് ഈ ഓപ്പണ്‍ ജിം.കൊവിഡ് വ്യാപനം നിയന്ത്രണമില്ലാതെ തുടരുന്നതാണ്  ജിം ഉദ്ഘാടനം ചെയ്യുന്നതിന് തടസ്സമെന്ന് ഡിഎംഒ പറഞ്ഞു.

 

വിവിധ രീതിയില്‍ വ്യായാമം ചെയ്യുന്നതിനായി ഇരുപതോളം യന്ത്രങ്ങളാണ് ഉദ്യാനത്തില്‍ സ്ഥാപിച്ചത്. വിലപിടിപ്പുള്ള ഉപകരണങ്ങള്‍ വെയിലും മഴയും ഏറ്റ് നശിക്കുകയാണ്. പണം മുടക്കാതെ ജിമ്മില്‍ പോകാമെന്ന സന്തോഷത്തിലായിരുന്നു ആളുകള്‍. എന്നാല്‍ ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഇത് തുറക്കാന്‍ നടപടിയുണ്ടായില്ല.കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തിയെങ്കിലും ജിം തുറന്നു നല്‍കാന്‍ തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!