ഒന്നാം കര്‍ഷക കമ്മീഷന്‍ സിറ്റിംഗ് തുടങ്ങി

0

കേരളത്തിലെ കാര്‍ഷികമേഖലയിലെ വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതിനായിരാഷ്ട്രീയ കിസാന്‍ മഹാ സംഘ് സ്റ്റേറ്റ് കമ്മിറ്റി മറ്റ് കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് രൂപീകരിച്ച ഒന്നാം കര്‍ഷക കമ്മീഷന്‍ സിറ്റിംഗ് ആരംഭിച്ചു. കല്പറ്റ വ്യാപാര ഭവനിലാണ് ആദ്യ സിറ്റിംഗ് നടന്നത്. പ്രശാന്ത് ഭൂഷന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിറ്റിംഗില്‍ ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് സെക്രട്ടറി പ്രൊഫ ജോസ് കുട്ടി ഒഴുകയില്‍, അംഗങ്ങളായ ഡോ. പി.ലക്ഷ്മണന്‍ മാസ്റ്റര്‍, ബേബി സക്കറിയാസ്, ജോയി കണ്ണംചിറ, അഡ്വ. ജോണ്‍ ജോസഫ് , ജിന്നറ്റ് മാത്യു എക്‌സ് ഒഫിഷ്യോ അംഗം അഡ്വ. സുമിന്‍ എസ് നെടുങ്ങാടന്‍ എന്നിവര്‍ പങ്കെടുത്തു.സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സിക്രട്ടറി അഡ്വ. എന്‍ ഖാലിദ് രാജ കര്‍ഷക കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസിന് ആദ്യ നിവേദനം നല്‍കിയാണ് സിറ്റിംഗ് ആരംഭിച്ചത്. ഫാര്‍മേഴ്‌സ് റിലീഫ് ഫോറം , വി.ഫാം, സ്വതന്ത്ര കര്‍ഷക സംഘം, കാര്‍ഷിക പുരോഗമന സമിതി, ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (ഐഫ), കിസാന്‍ ജനത, ഫെയര്‍ ട്രേഡ് അലയന്‍സ് കേരള, കേരളഫാര്‍മേഴ്‌സ് അസോസിയേഷന്‍, ഹരിത സേന, തുടങ്ങിയ കര്‍ഷക സംഘടനകളുടെ നേത്യത്വത്തില്‍ നിരവധി കര്‍ഷക കരും സംഘടനാ പ്രവര്‍ത്തകരും കമ്മീഷന്‍ സിറ്റിംഗ് സമയം തെളിവുകള്‍ കൊടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!