പഴേരി ഉപതെരഞ്ഞെടുപ്പ്  കരട് വോട്ടര്‍പട്ടിക ഇന്ന് 

0

ബത്തേരി നഗരസഭ പഴേരി ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടിക ഇന്ന്. പുതിയ  വോട്ടര്‍മാരെ ചേര്‍ക്കാനുള്ള അപേക്ഷകളും, ആക്ഷേപങ്ങളും 29 വരെ സമര്‍പ്പിക്കാം. 2020 ലെ പൊതുതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കിയാണ് കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത്.

ബത്തേരി നഗരസഭയിലെ പഴേരി ഏഴാം ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. 2020ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് കരട് വോട്ടര്‍പട്ടിക ഉണ്ടാവുക. ഇതനുസരിച്ച് 1092 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ 512 പുരുഷ വോട്ടര്‍മാരും, 580 വനിതാ വോട്ടര്‍മാരുമാണുള്ളത്. ഇത് 2020 ജനവുവരി ഒന്നിന് 18വയസ്സ് പൂര്‍ത്തിയായവരെ അടക്കം ഉള്‍പ്പെടുത്തി തയ്യാറാക്കിയ വോട്ടര്‍പട്ടികയായിരുന്നു.  2021 ജനുവരി 1 നോ, അതിനുമുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷകള്‍ നല്‍കാം. പുതിയ അപേക്ഷകളും കരട് വോട്ടര്‍ പട്ടികയിന്‍മേലുള്ള  ആക്ഷേപങ്ങളും ഈ മാസം 29 വരെ സ്വീകരിക്കും. മെയ് 11നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസീദ്ധീകരിക്കുക.  ഉപതെരഞ്ഞെടുപ്പില്‍ പ്രവാസികളുടെ വോട്ടര്‍ പട്ടികയും പ്രത്യേകം തയ്യാറാക്കും. എസ് റ്റി സംവരണ വാര്‍ഡായിരുന്ന പഴേരിയില്‍ നിന്ന് മത്സരിച്ചു ജയിച്ച് എം എസ് വിശ്വനാഥന്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നതോടെ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!