2 ദിവസത്തെ പണിമുടക്ക്: കെഎസ്ആര്‍ടിസിക്ക് നഷ്ടം 9.4 കോടി

0

രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 9.4 കോടി രൂപ. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടരുമെന്ന് മാനേജമെന്റ് അറിയിച്ചു. ഡയസ്‌നോണിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത് പോലെ ആയിരിക്കും തുടര്‍ നടപടിയെന്നും മാനേജമെന്റ് വ്യക്തമാക്കി. 10 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതുകൊണ്ടാണ് അവര്‍ ഒരു സമരത്തിലേക്ക് പോയത്.

48 മണിക്കൂര്‍ പണിമുടക്കിന് ശേഷം ഇന്ന് വീണ്ടും കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. പണിമുടക്കിയ തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ തീരുമാനത്തിനു വിധേയമായി ഡയസ്‌നോണ്‍ ബാധകമാകുമെന്നാണ് എംഡിയുടെ സര്‍ക്കുലര്‍. ഡയസ്‌നോണ്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ശമ്പളം നഷ്ടമാകും. അതേസമയം സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനശ്ചിതകാല പണിമുടക്ക് ചൊവ്വാഴ്ച ആരംഭിക്കും.

കൊവിഡ്കാല പ്രതിസന്ധിയും ഇന്ധന വിലയും മറികടക്കാന്‍ ടിക്കറ്റ് വിലവര്‍ധന വേണമെന്ന് ബസുടമകള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ സബ്‌സീഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.

അതേസമയം സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനശ്ചിതകാല പണിമുടക്ക് ചൊവ്വാഴ്ച ആരംഭിക്കും. കൊവിഡ്കാല പ്രതിസന്ധിയും ഇന്ധന വിലയും മറികടക്കാന്‍ ടിക്കറ്റ് വിലവര്‍ധന വേണമെന്ന് ബസുടമകള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ സബ്‌സീഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!