കുറുവാ ദ്വീപ് തുറന്നു;  ആദ്യ ദിനം തന്നെ സഞ്ചാരികളുടെ പ്രവാഹം

0

വയനാട്ടിലെ  പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് രണ്ട് വര്‍ഷത്തിന് ശേഷം തുറന്നതോടെ സഞ്ചാരികളുടെ പ്രവാഹം. ഇന്ന് രാവിലെ 9.30 ഓടെയാണ് ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത്.  കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് സാനിറ്റെസര്‍, ജാക്കറ്റ് ഉള്‍പ്പെടെ നല്‍കിയാണ് യാത്രക്കാരെ ദ്വീപിലേക്ക് പ്രവേശിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി നിയമ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദ്വീപ് അടഞ്ഞ് കിടക്കുകയായിരുന്നു.

 

ദ്വീപിലേയ്ക്ക് രണ്ട് ഭാഗത്ത് നിന്നുമായി 1150 പേര്‍ക്കാണ് ഒരു ദിവസം  പ്രവേശനം നല്‍കുന്നത്. തുറക്കുന്നതിന് മുന്നോടിയായി പുതുതായി 2 ചങ്ങാടങ്ങളും വനം വകുപ്പ് സന്ദര്‍ശകര്‍ക്കായി നിര്‍മ്മിച്ചിരുന്നു. ദ്വീപ് തുറക്കുന്നതിന്റെ ഭാഗമായി റോഡുകള്‍ ടാര്‍ ചെയ്യുകയും മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!