വേനലിലും വറ്റാതെ പൊന്‍കുഴിയിലെ കണ്ണീര്‍തടാകം

0

കടുത്ത വേനലിലുംവറ്റാതെ പൊന്‍കുഴിയിലെ കണ്ണീര്‍തടാകം. വന്യമൃഗങ്ങള്‍ക്കും സമീപവാസികള്‍ക്കും അനുഗ്രഹമാകുന്നു. ശ്രീരാമനാല്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട സീതാദേവി വിരഹദുഖത്താല്‍ കരയുകയും കണ്ണീര്‍ വീണ് രൂപപ്പെട്ടതാണ് പൊന്‍കുഴിയിലെ കണ്ണീര്‍ തടാകമെന്നുമാണ് ഐതീഹ്യം.

പൊന്‍കുഴി ശ്രീരാസ്വാമി സമീപമുള്ള വനത്തിലെ കണ്ണീര്‍ തടാകമാണ് കടുത്ത വേനലിലും വറ്റാതെനില്‍ക്കുന്നത്. സമീപത്തെ പുഴയിലെ നീരൊഴുക്കും നീര്‍ച്ചാലുകളും വറ്റുമ്പോഴും ഐതീഹ്യപെരുമപേറുന്ന ഈ തടാകംമാത്രം വറ്റാറില്ല. ഇത് വന്യമൃഗങ്ങള്‍ക്കും സമീപത്തെ കോളനിവാസികള്‍ക്കും ഏറെ അനുഗ്രമാണ്. ആനയും, കടുവയും, മാനുമെല്ലാം വേനലില്‍ വെള്ളംകുടിക്കാനായി ആശ്രയിക്കുന്നത് ഈ തടാകത്തെയാണ്. കൂടാതെ സമീപത്തെ ഗോത്രകോളനിയിലെ കുടുംബങ്ങളും വിവിധ ആവശ്യങ്ങള്‍ക്കായി തടാകത്തിലെ വെള്ളം ഉപയോഗിക്കാറുണ്ട്. ശ്രീരാമനാല്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട സീതാദേവി വിരഹ ദുഖത്താല്‍ കരയുകയും സീതാദേവിയുടെ കണ്ണുനീര്‍ വീണ് രൂപപ്പെട്ടതാണ് തടാകമെന്നുമാണ് ഐതീഹ്യം. പിന്നീട് ഇത് കണ്ണീര്‍ തടാകമെന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിലാണ് കണ്ണീര്‍തടാകം സ്ഥിതിചെയ്യുന്നത്. ഇതില്‍ മുളങ്കൂട്ടങ്ങളും മരങ്ങളും കടപുഴകി വീണനിലയിലാണ്. ഇത് മാറ്റി തടാകം വൃത്തിയാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!