വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം
ഗൃഹനാഥനുമായുള്ള തര്‍ക്കത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ഒരു സംഘം ആക്രമണം നടത്തിയതായി പരാതി.വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോക്കടവില്‍ മാടത്തുംപാട്ടില്‍ അബ്ദുറഹ്മാന്റെ കുടുംബമാണ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. 9 മാസം ഗര്‍ഭിണിയായ മകളും ഭാര്യയുമാണ് ചികിത്സ തേടിയത്.അതേസമയം അയല്‍ വാസിയായ പുത്തന്‍പുര റംഷാദിനെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മാടത്തുംപാട്ട് അബ്ദുറഹ്മാനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.