കഴിഞ്ഞ ഒരാഴ്ചക്കിടെ 48 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും കൂടുതലെന്നും ആരോഗ്യവകുപ്പ്. കൊവിഡ് വന്ന സമയത്തുണ്ടായിരുന്ന പൊതുജനങ്ങളുടെ ജാഗ്രത കൈമോശം വന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും ജനങ്ങള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബത്തേരിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതായാണ് ലഭ്യമാകുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 48 പേര്‍ക്കാണ് നഗരസഭ പരിധിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 6,7 തീയ്യതികളില്‍ മാത്രം 27 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബത്തേരി മേഖലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ദ്ധിച്ചിട്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു. 20 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഇതില്‍ 6 പേര്‍ക്ക് പോസിറ്റീവാക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുത്ത് കര്‍ശനമായി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നില്ലങ്കില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്നതില്‍ സംശയമില്ല.