വൈദ്യുതി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി

0

വൈദ്യുതി ഉപയോക്താക്കള്‍ക്കായി കെഎസ്ഇബി അധികൃതരുടെ മുന്നറിയിപ്പ്. ലോഹ തോട്ടികള്‍ ഉപയോഗിച്ച് വൈദ്യുതി ലൈനിനുസമീപത്തുള്ള കായ്ഫലങ്ങള്‍ പറിക്കരുതെന്നും, വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി യന്ത്രങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കണമെന്നും വൈദ്യുതി ലൈനുകള്‍ പൊട്ടികിടക്കുന്നത് കണ്ടാല്‍ കെഎസ്ഇബിയെ ഉടനെ വിവരമറിയിക്കണമെന്നുമാണ് മുന്നറിയിപ്പ്.

വൈദ്യുതിലൈനില്‍ നിന്നുള്ള അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് കെ എസ് ഇ ബി മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയില്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മൂന്ന് അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഇതോടെയാണ് ജാഗ്രതനിര്‍ദ്ദേശവുമായി കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നത്. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹതോട്ടികൊണ്ട് കായ്ഫലങ്ങള്‍ പറിക്കരുതെന്നും, വൈദ്യുത ലൈനുകളില്‍ എന്തെങ്കിലും സംഭവിച്ചതായി ശ്രദ്ധയില്‍പെട്ടാല്‍ സ്വന്തം നിലയ്ക്ക് നന്നാക്കരുത്, വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നുമാണ് കെ എസ് ഇ ബി അധികൃതര്‍ മുന്നറിയി്പ്പ് നല്‍കുന്നത്.ഏതെങ്കിലും തരത്തിലുള്ള വൈദ്യുതി അപകടങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കെഎസ്ഇബി ഓഫീസില്‍ 9496010101 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!