വാഴയ്ക്ക് അജ്ഞാതരോഗം ആശങ്കയോടെ കര്‍ഷകര്‍
വാഴയ്ക്ക് അജ്ഞാതരോഗം. വാഴ തണ്ട് ഒടിഞ്ഞ് വിഴുന്നു. ആശങ്കയോടെ കര്‍ഷകര്‍. തിരുനെല്ലി പൊത്തുമുല-പനംകുറ്റിയില്‍ ചന്തു മേലടിയുടെ ഒന്നര ഏക്കര്‍ സ്ഥലത്തെ വാഴയാണ് തണ്ട് ചിഞ്ഞ് ഒടിഞ്ഞു വിഴുന്നത്.
ആദ്യം വാഴയുടെ കൈ ആണ് ചിഞ്ഞു തുടങ്ങിയത്.പിന്നെ തണ്ട് ചീഞ്ഞ് ഒടിഞ്ഞുവിഴാന്‍ തുടങ്ങി.അഞ്ചോളം പടലകള്‍ ഉള്ള 1200 വാഴകള്‍ക്കാണ് രോഗം പിടികൂടിയത്്.
രോഗം എന്താണെന്ന് വ്യക്തമല്ല.ബാങ്ക് ലോണ്‍ എടുത്താണ് കൃഷി ചെയ്തത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി കാര്‍ഷിക മേഖലയില്‍ സജീവമാണ് ഇദ്ദേഹം. എത്രയും വേഗം രോഗനിര്‍ണ്ണയം നടത്തുകയും, നഷ്ടപരിഹാരം അടക്കം നല്‍കി കര്‍ഷകരുടെ ആശങ്ക പരിഹരിക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം