ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

0

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ കളത്തില്‍ അസീസിന്റെ മകന്‍ മുഹമ്മദ് ഇര്‍ഷാദ് (18) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു അപകടം. വെള്ളമുണ്ട ഹൈസ്‌കൂളിന് സമീപം വെച്ച് നിര്‍ത്തിയിട്ട ലോറിക്ക് പുറകിലായി ബൈക്കിടിച്ചതായാണ് പ്രാഥമിക വിവരം. തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരുക്കുകളോടെ ജില്ലാശുപത്രിയിലെത്തിച്ച ഇര്‍ഷാദിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്ന യാത്രാ മധ്യേ മരണപ്പെടുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!