മേരി മാതാ കോളേജില്‍ ഉന്നത വിദ്യാഭ്യാസ സെമിനാറും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും

0

മേരി മാതാ ആര്‍ട്സ് & സയന്‍സ് കോളേജില്‍ യൂ ജി സി ധനസഹായത്തോടുകൂടി പുതുതായി പണികഴിപ്പിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം, ഉന്നത വിദ്യാഭ്യാസ സെമിനാര്‍, സര്‍വകലാശാലാ തലത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, കോളേജിലെ വിവിധ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് പുരസ്‌കാര വിതരണം എന്നിവ 2018 ഒക്ടോബര്‍ 5 ന് കോളേജില്‍ വച്ച് നടക്കുമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ സാവിയോ ജെയിംസ് മാനേജര്‍ റവ ഫാദര്‍ ജോര്‍ജ്ജ് മൈലാടൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി രൂപതയുടെ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ആശീര്‍വദിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ ഗോപിനാഥ് രവീന്ദ്രന്‍ നിര്‍വഹിക്കും. മൂന്ന് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഡോ കെ ടി വര്‍ക്കി എന്‍ഡോവ്മെന്റ് പ്രഭാഷണ പരമ്പരയിലെ നാലാമത്തെ പ്രഭാഷണം ‘ഉന്നതവിദ്യാഭ്യാസം ഇന്ത്യയില്‍ വെല്ലുവിളികളും പ്രവണതകളും’ എന്ന വിഷയത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ ഗോപിനാഥ് രവീന്ദ്രന്‍ പ്രഭാഷണം നടത്തും. പ്രിന്‍സിപ്പാള്‍ ഡോ സാവിയോ ജെയിംസ്, ഐക്യു ഏ.സി കോ ഓഡിനേറ്റര്‍ ഡോ മരിയ മാര്‍ട്ടിന്‍ ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ സജീവ് എം എം, ഡോ ഷാജു പി പി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിലാഷ് എം എസ്, പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഡോ ജോസഫ് കെ ജോബ്, ശ്രീമതി ആഷ്ലി തോമസ് എന്നിവര്‍ സംസാരിക്കും. 2015-18 ബാച്ചില്‍ ഏറ്റവും മികച്ച വിദ്യാര്‍ഥിക്കുള്ള കെ ടി വര്‍ക്കി എന്‍ഡോവ്മെന്റ് അവാര്‍ഡ് നേടിയ കുമാരി നയന വി ടി, എറ്റവും മികച്ച പൂര്‍വവിദ്യാര്‍ഥിക്കുള്ള പുരസ്‌കാരം നേടിയ ബത്തേരി സെന്റ് മേരീസ് കോളേജ് ഇംഗ്ലീഷ് അധ്യാപകന്‍ ശ്രീ കെ രാമചന്ദ്രന്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും വൈസ് ചാന്‍സലര്‍ സമ്മാനിക്കും. റവ ഫാദര്‍ ഫ്രാന്‍സിസ് ഞള്ളമ്പുഴ അവാര്‍ഡ് നേടിയ തളിപ്പറമ്പ് സര്‍സയ്യദ് കോളേജ്, രണ്ടാം സ്ഥാനം നേടിയ പാലക്കാട് യുവക്ഷേത്ര മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, മൂന്നാം സ്ഥാനം നേടിയ മലയാളം സര്‍വകലാശാല എന്നീ സ്ഥാപനങ്ങള്‍ക്ക് വൈസ് ചാന്‍സലര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ സാവിയോ ജെയിംസ്, മാനേജര്‍ റവ ഫാദര്‍ ജോര്‍ജ്ജ് മൈലാടൂര്‍, പി.ആര്‍.ഒ ഡോ. ഷാജു പി.പി, പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഡോ. ജോസഫ് കെ ജോബ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!