മേപ്പാടി ഗവ. എല്‍.പി.സ്‌കൂളിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം

0

മേപ്പാടി ഗവ. എല്‍.പി.സ്‌കൂളിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം. 2017-18 അധ്യായന വര്‍ഷത്തെ മികച്ച പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല അവതരണമായ ‘മികവിന്റെ നേര്‍ക്കാഴ്ച്ചകള്‍’ ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നാം തിയ്യതി തിരുവനന്തപുരത്ത് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് നടന്നിരുന്നു, ഇതില്‍ മേപ്പാടി ഗവ.എല്‍.പി സ്‌കൂള്‍ അവതരിപ്പിച്ച ‘രുചിയോടെ കരുത്തോടെ’ എന്ന് പേരിട്ട ആരോഗ്യ വിദ്യാഭ്യാസ പ്രൊജക്ടിനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ബഹുമതി പത്രം സമ്മാനിച്ചു. ജില്ലയിലെ ഈ അംഗീകാരം നേടിയ ഏക പ്രൈമറി വിദ്യാലയമാണ് മേപ്പാടി ഗവ. എല്‍.പി സ്‌കൂള്‍.

Leave A Reply

Your email address will not be published.

error: Content is protected !!