കോവിഡിന്റ െഭാഗമായി നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനും നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനുമായി ദേശീയ നിയമ സേവന സമിതിയുടെ നിര്‍ദ്ദേശപ്രകാരം മൊബൈല്‍ അദാലത്ത് പര്യടനം നടത്തും. അദാലത്ത് മാനന്തവാടി താലൂക്കില്‍ മാര്‍ച്ച് 30 ന് പര്യടനം ആരംഭിക്കും. 30 ന് തലപ്പുഴ പഞ്ചായത്ത് ഹാളിലും 31ന് പനമരം ഗ്രാമപഞ്ചായത്ത് ഹാളിലും ഏപ്രില്‍ 8 ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹാളിലും 9 ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളിലും മൊബൈല്‍ അദാലത്ത് പര്യടനം എത്തും.
പരാതികള്‍ ഉള്ളവര്‍ രാവിലെ 10.30 ന് അതത് സ്ഥലങ്ങളിലെത്തി സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.