വോട്ടുചെയ്ത കവര്‍ തുറന്നു നോക്കി ഉദ്യോഗസ്ഥയെ തടഞ്ഞു വെച്ചു
സ്പെഷല്‍ വോട്ടു ചെയ്തയാളുടെ കവര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുറന്നുനോക്കിയതായി പരാതി.മാനന്തവാടി നിയോജകമണ്ഡലത്തിലെ 141-ാം നമ്പര്‍ ബൂത്തിലെ സ്പെഷ്യല്‍വോട്ടര്‍, ഒട്ടിക്കാതെ നല്‍കിയ കവറാണ് ഉദ്യോഗസ്ഥ വോട്ടിംഗിന് ശേഷം തുറന്നു പരിശോധിച്ചതായി പരാതി ഉയര്‍ന്നത്.വീട്ടുകാരും പൊതുപ്രവര്‍ത്തകരും ഇവരെ തടഞ്ഞു.പോലീസും തിരഞ്ഞെടുപ്പ് നിരീക്ഷകരും എത്തി തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തുമെന്ന് പൊതുപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.