കോവിഡ് : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍   കരുതല്‍ കൈവിടരുത് ജില്ലാ കളക്ടര്‍

0

കോവിഡ് വ്യാപന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളില്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങളും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതി ജാഗ്രത പാലിക്കണം.

 

പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകള്‍ ഇടയ്ക്കിടെ ശുചീകരിക്കാനും ശ്രദ്ധിക്കണം. മാസ്‌ക് മുഖത്തുനിന്നും താഴ്ത്തി ആരെയും അഭിസംബോധന ചെയ്യരുത്. ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍  തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്.

 

ജാഥകളും പൊതുയോഗങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രമേ നടത്താവൂയെന്നും കളക്ടര്‍ . കുടുംബ യോഗങ്ങളും പൊതുയോഗങ്ങളും തുറസ്സായ സ്ഥലങ്ങളില്‍ നടത്തണം. കോവിഡ് രോഗികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരുടെ വീടുകളിലും ക്വാറന്റൈനില്‍  ആളുകള്‍ താമസിക്കുന്ന വീടുകളിലും പ്രചാരണം നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!