ദി ലൈഫ് ചിത്രപ്രദര്‍ശനത്തിന് തുടക്കമായി
പ്രകൃതിയെ ഒപ്പിയെടുത്ത മാധ്യമം ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിയുടെ ദി ലൈഫ് ചിത്രപ്രദര്‍ശനത്തിന് തുടക്കമായി.മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ മാര്‍ച്ച് 31 വരെയാണ് പ്രദര്‍ശനം.കായലുകളിലെ കയ്യേറ്റവും കുന്നിടിക്കലും, ആദിവാസികളുടെയും അവരുടെ പച്ചയായജീവിതവും മൃഗങ്ങളും, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കുരങ്ങന്റെയുമെല്ലാം ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാല്‍പ്പത് ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്.കലക്ടര്‍ ഡോ.അദീല അബ്ദുള്ള ഉല്‍ഘാടനം ചെയ്തു.ബൈജു കൊടുവള്ളി, കെ.ഷബിത, പി.സി.സണ്ണി, അശോകന്‍ ഒഴക്കോടി തുടങ്ങിയവര്‍ സംസാരിച്ചു.