അമ്മ മനസ്സിനൊപ്പം പ്രചാരണ ജാഥ
പി.കെ. ജയലക്ഷ്മിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് യുഡിഎഫ് വനിതാ വിഭാഗം നടത്തുന്ന അമ്മ മനസ്സിനൊപ്പം പ്രചാരണ ജാഥ വാളാട് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ പി.കെ. അമീന്‍ ഉദ്ഘാടനം ചെയ്തു. ശാന്ത വിജയന്‍ അധ്യക്ഷയായിരുന്നു. സല്‍മ മൊയ്, മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ്, ആമിന സത്താര്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, മേരി ചെറിയാന്‍, ഗിരിജ മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടത്തുന്ന പ്രചരണ ജാഥ ഇന്നലെ കുഞ്ഞോത്ത് നിന്ന് ആരംഭിച്ചു. വാടോത് സമാപിച്ചു.
അമ്മ മനസ്സിനൊപ്പം യുഡിഎഫ് വനിതാവിഭാഗം പ്രചരണ ജാഥ നടത്തി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസിന്റെ നേതൃത്വത്തില്‍സംഘടിപ്പിച്ച ജാഥ ഇന്ന് സമാപിക്കും. കഴിഞ്ഞദിവസം ആരംഭിച്ച ജാഥ, വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. വൈസ് ക്യാപ്റ്റന്‍ ആമിനാ സത്താര്‍, സി അബ്ദുള്‍ അഷ്‌റഫ്, പി ചന്ദ്രന്‍, അഡ്വക്കറ്റ് എം വേണുഗോപാല്‍, ഉഷാ വിജയന്‍, പ്രീതാ രാമന്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു.