പാലം പണിപൂര്‍ത്തിയായി 13 വര്‍ഷം അപ്രോച്ച് റോഡ് നിര്‍മ്മിച്ചില്ല
ചീക്കല്ലൂര്‍ പാലം പണിപൂര്‍ത്തിയായി 13 വര്‍ഷം പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിര്‍മ്മിച്ചില്ല.കോടതിയില്‍ കേസും സ്‌റ്റേയും നിലനില്‍ക്കേ റോഡ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥ നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
2008-2009 കാലത്താണ് 9 കോടി രൂപ ചെലവില്‍ ചീക്കല്ലൂര്‍ പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കാന്‍ നടപടി തുടങ്ങിയത്. ഒരു കൊല്ലം കൊണ്ട് 4 കോടി ചെലവഴിച്ച് പാലം പണി പൂര്‍ത്തിയാക്കി.3 കൊല്ലം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നോക്കുകുത്തിയായി തുടരുകയാണ്. റോഡിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറിയെന്ന പരാതിയാണ് കോടതി കയറിയത്. ഭൂമി തര്‍ക്കം പരിഹരിക്കാതെ റോഡ് പ്രവൃത്തിക്ക് അനുമതി നല്‍കിയതിനെതിരെയാണ് നാട്ടുകാര്‍ രംഗത്ത് വന്ന് കര്‍മ്മ സമിതിക്കു രൂപം നല്‍കിയത്.സിവി അബ്ദുള്‍ റസാഖ്,സതീഷ് വാസുദേവന്‍ എന്നിവരാണ് കര്‍മ്മസമിതി രക്ഷാധികാരികള്‍.പാലത്തില്‍ ചേര്‍ന്ന കര്‍മ്മസമിതി രൂപികരണ യോഗത്തില്‍ മേരി ഐമനച്ചിറ അധ്യക്ഷയായിരുന്നു. അപ്രോച്ച് റോഡ് ഉടന്‍ പ്രവൃത്തികമാക്കാന്‍ നിയമ തടസ്സങ്ങള്‍ നീക്കി നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങാനാണ് കര്‍മ്മസമിതി തീരുമാനം