അല്‍കരാമ ഡയാലീസ് സെന്ററിന് തുക കൈമാറി
വെള്ളമുണ്ട അല്‍കരാമ ഡയാലീസ് സെന്റര്‍ ഡയാലീസ് രോഗികള്‍ക്കായി ബഹ്‌റിന്‍ മലയാളി കൂട്ടായ്മ സ്വരൂപിച്ചു നല്‍കുന്ന 9-ാമത് ഫണ്ട് ഏറ്റുവാങ്ങല്‍ ചടങ്ങ് നടന്നു. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍ , എലഞ്ഞിമറ്റം ജോസ് തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഡോ. ഗോകുല്‍ദേവ് അദ്ധ്യക്ഷനായിരുന്നു. ഇബ്രാഹിം കൈപ്പാണി, ബാബു ഫിലിപ്പ്, എം.പി.സി. അഷറഫ്, അലി മാസ്റ്റര്‍ പന്തിപൊയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബഹ്‌റിന്‍ മലയാളി കൂട്ടായ്മ സ്വരുപിക്കുന്ന ഇത്തരം സംഖ്യകള്‍ ഒരോ കേന്ദ്രത്തില്‍ വെച്ചാണ് വെള്ളമുണ്ട അല്‍കരാമ ഡയാലീസ് സെന്ററിന് കൈമാറുക.