ഭൂരഹിത ഫോറസ്റ്റ് ലീസ് കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ദേശീയ പാത ഉപരോധിച്ചു. ലീസ് കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കുക, വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. ഉപരോധത്തില്‍ നൂറിലധികം കര്‍ഷകര്‍ പങ്കെടുത്തു
പതിറ്റാണ്ടുകളായി ഭൂമി കൈവശം വെച്ചുവരുന്ന ജില്ലയിലെ വനാതിര്‍ത്തികളിലെ ഭൂരഹിത ഫോറസ്റ്റ് ലീസ് കര്‍ഷകരാണ് ബത്തേരിയില്‍ ദേശീയ പാത ഉപരോധിച്ചത്. ഭൂരഹിത ഫോറസ്റ്റ് ലീസ് കര്‍ഷക സമര സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധത്തില്‍ നൂറിലധികം കര്‍ഷകര്‍ പങ്കെടുത്തു. കോട്ടക്കുന്നില്‍ നിന്നും പ്രകടനമായെത്തി ട്രാഫിക് ജംഗ്ഷനില്‍ 20 മിനിറ്റോളമാണ് ഉപരോധം നടത്തിയത്. പ്രതിഷേധ പരിപാടി ചെട്ടി സര്‍വ്വീസ് സൊസൈറ്റി കേന്ദ്രസമിതി പ്രസിഡണ്ട് കെ എന്‍ വാസു ഉല്‍ഘാടനം ചെയ്തു. ഉദയകുമാര്‍ അധ്യക്ഷനായി. കെ കെ രാജന്‍, രവീന്ദ്രന്‍ പടിപ്പുര, സജിത്ത് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.