അന്താരാഷ്ട്ര വനദിനാചരണം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
അന്താരാഷ്ട്ര വനദിനാചരണത്തോടനുബന്ധിച്ച് തോല്‍പ്പെട്ടിയില്‍ വനപാലകര്‍ക്കും, ഇ.ഡി.സി പ്രവര്‍ത്തകര്‍ക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍പി സുനില്‍ ഉദ്ഘാടനം ചെയ്തു
തോല്‍പ്പെട്ടി ഫോറസ്റ്റ് സ്‌റ്റേഷന്‍ സെക്ഷന്‍ ഒഫീസര്‍പി.കെ സഹദേവന്‍ അധ്യക്ഷത വഹിച്ചു.സോഷ്യോളജിസ്റ്റ് ഡോ.അശ്വതി.വി.കെ. മുഖ്യാതിഥിയായിരുന്നു.മാനന്തവാടി സോഷ്യല്‍ ഫോറസ്റ്റ് സെക്ഷന്‍ ഒഫീസര്‍ ശ്രീധരന്‍, സോഷ്യല്‍ വര്‍ക്കര്‍ നീതു കൃഷ്ണ എന്നിവര്‍ ക്ലാസെടുത്തു.തോല്‍പ്പെട്ടി ഇ.ഡി.സി സെക്രട്ടറി ഫോറസ്റ്റര്‍ കെ സി രമണി, തോല്‍പ്പെട്ടി ഇ.ഡി.സി പ്രസിഡന്റ് ദീലീപ് എന്നിവര്‍ സംസാരിച്ചു.