ഇന്ന് അന്താരാഷ്ട്ര വനദിനം. 

0

ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ഒരു വാര്‍ഷിക നിരീക്ഷണമാണ് അന്താരാഷ്ട്ര വനദിനം. എല്ലാത്തരം വനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായാണ് യുഎന്‍ പൊതുസഭ 2012 മാര്‍ച്ച് 21 നെ അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ജീവജാലങ്ങളുടെ ജീവിതത്തില്‍ വനങ്ങളുടെ മൂല്യം ഓര്‍മ്മപ്പെടുത്തുന്നതി നായുള്ള ഒരു ദിനം കൂടിയാണിന്ന്. ഭക്ഷണം, വെള്ളം, പാര്‍പ്പിടം തുടങ്ങി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കണക്കാക്കാനാകത്ത പല കാര്യങ്ങളും നല്‍കുന്നതില്‍ വനങ്ങള്‍ സുപ്രധാന പങ്കുതന്നെ വഹിക്കുന്നുണ്ട്.

 

അന്താരാഷ്ട്ര വനദിനം 2021 തീം

2021 ലെ അന്താരാഷ്ട്ര വനദിനത്തിന്റെ വിഷയം ‘വനം പുനസ്ഥാപിക്കല്‍: വീണ്ടെടുക്കലിലേക്കും സൗഖ്യത്തിലേക്കുമുള്ള വഴി’ എന്നതാണ്. കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വനങ്ങളുടെ പുനസ്ഥാപനവും സുസ്ഥിര പരിപാലനവും സഹായിക്കുമെന്നാണ് വിലിയിരുത്തല്‍. സുസ്ഥിര വികസനത്തിനായി ചരക്കുകളും സേവനങ്ങളും ഉല്‍പാദിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇതിലൂടെ തുറന്നുകിട്ടുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ജീവിതത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള ഒരു സാമ്പത്തിക പ്രവര്‍ത്തനം വളര്‍ന്നു വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

 

ഐക്യരാഷ്ട്രസഭ ഫോറം ഓണ്‍ ഫോറസ്റ്റ്, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടന (എഫ്എഒഒ) എന്നിവര്‍ വിവിധ സര്‍ക്കാരുകളുമായും ഈ മേഖലയിലെ മറ്റ് പ്രസക്തമായ സംഘടനകളുമായും സഹകരിച്ചാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

 

അന്താരാഷ്ട്ര വനദിനം

 

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ഇന്നത്തെയും ഭാവിതലമുറയുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും സംഭാവന നല്‍കുന്നതിനുള്ള പ്രാഥമിക മാര്‍ഗ്ഗമാണ് വനങ്ങളുടെ സുസ്ഥിര പരിപാലനവും അവയുടെ വിഭവങ്ങളുടെ ന്യായമായ ഉപയോഗവും. ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) നേടുന്നതിലും വനങ്ങള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്.

 

നമുക്ക് അളക്കാനാവാത്ത പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക, ആരോഗ്യ നേട്ടങ്ങള്‍ സസ്യജാലങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ആഗോള വനനശീകരണം ഭയാനകമായ തോതില്‍ ഉയരുകയാണ്. അതുകൊണ്ട് തന്നെ ആഗോള വനദിനം 2021ല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും വനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!