താമരശ്ശേരി ചുരത്തില്‍ മാര്‍ച്ച് 5 മുതല്‍ 15 വരെ വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം 31 വരെ നീട്ടി കോഴിക്കോട് കളക്ടര്‍ ഉത്തരവിറക്കി. 15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ചരക്കുവാഹനങ്ങള്‍ക്കും സ്‌കാനിയ ബസുകള്‍ക്കുമാണ് പൂര്‍ണ നിരോധനം.ചുരം സംരക്ഷണ ഭിത്തിയുടെയും റോഡിന്റെയും നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്
ഗതാഗത നിരോധന ഉത്തരവ് പൂര്‍ണമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തേണ്ടതും, നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കോഴിക്കോട് ആര്‍ ടി ഓ യുടെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കേണ്ടതാണ് എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.