പിസി ചാക്കോ കോൺഗ്രസ് വിട്ടു

0

പിസി ചാക്കോ കോൺഗ്രസ് വിട്ടു. ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം രാജി പ്രഖ്യാപനം നടത്തി. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജി വെച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അദ്ദേഹം ഒരു പട്ടിക സമർപ്പിച്ചിരുന്നു. ഇതിൽ അദ്ദേഹം ചില പ്രതിനിധികളെ നിർദ്ദേശിച്ചിരുന്നു. ഒപ്പം, തന്നെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാനുണ്ടായിരുന്നു. അഞ്ച് തവണ മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും കോൺഗ്രസ് നേതൃത്വം പരിഗണിച്ചില്ല എന്നാണ് ആരോപണം.

Leave A Reply

Your email address will not be published.

error: Content is protected !!