വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം.

0

ഡ്രൈവിംഗ് ലൈസന്‍സ്,വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പരിശോധന ഒഴിവാകും എന്നതാണ് വലിയൊരു പ്രത്യേകത.

പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് പുറമേ ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നത്. സോഫ്റ്റ്‌വെയറില്‍ ഇതിനാവശ്യമായ മാറ്റം വരുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഉടന്‍തന്നെ ഈ സൗകര്യം ലഭ്യമാകുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫാന്‍സി നമ്ബര്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ബോഡി നിര്‍മിക്കേണ്ടവയ്ക്കും മാത്രമാകും താത്കാലിക രജിസ്ട്രേഷന്‍ നല്‍കുക. മറ്റെല്ലാ വാഹനങ്ങളും അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റോടെയാകും ഷോറൂമുകളില്‍നിന്നു പുറത്തിറങ്ങുക. അപേക്ഷകന്‍ നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം.

Leave A Reply

Your email address will not be published.

error: Content is protected !!