നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്.

0

ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. ആന്ധ്രാപ്രദേശ്, കർണാടക, പുതുച്ചേരി എന്നിവ ഒഴികെ മറ്റുസംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്ക് ഇ പാസ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. വിമാനം വഴി വരുന്നവർക്കും

ഇത് ബാധകമാണ്. ഫലത്തിൽ കേരളത്തിൽ നിന്ന് വരുന്നവർ ഇ പാസ് കരുതണം. സർക്കാർ പോർട്ടലിൽ കയറിവേണം ഇ പാസിനായി രജിസ്റ്റർ ചെയ്യേണ്ടത്.

നിയന്ത്രണങ്ങളുടെ ഭാഗമായി 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പോകാൻ മലയാളികൾ മുഖ്യമായി ആശ്രയിക്കുന്ന വാളയാർ വഴി വരുന്നവർക്കും ഇത് ബാധകമാണ്. കോയമ്പത്തൂർ കലക്ടർ കോവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച് പാലക്കാട് കലക്ടറെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. നിയന്ത്രണങ്ങൾ ഉടൻ തന്നെ നിലവിൽ വരുമെന്നാണ് സൂചന.

500ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ

നാലായിരത്തിലധികം പേരാണ് ചികിത്സയിലുള്ളത്. കേരളം, മഹാരാഷ്ട്ര ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ രൂക്ഷമാണ് എന്നാണ് വിലയിരുത്തൽ. കേരളത്തിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞെങ്കിലും പൂർണമായി നിയന്ത്രണ വിധേയമായിട്ടില്ല. മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകൾ പതിനായിരം കടന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മുൻകരുതലിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!