സികെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുമായി ബിജെപി

0

കഴിഞ്ഞ ദിവസം എന്‍ഡിഎയില്‍ ചേര്‍ന്ന സികെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുമായി ബിജെപി ജില്ലാ ഘടകം.മുന്നണിമര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്ക രുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം.കഴിഞ്ഞ ദിവസം മുന്നണിയില്‍ ചേര്‍ന്ന സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടിക്ക് ആറ് സീറ്റുകള്‍ വരെ എന്‍ഡിഎ നല്‍കിയേക്കുമെന്നാണ് സൂചന.

ഒരിടവേളക്ക് ശേഷം എന്‍ഡിഎയിലേക്ക് മടങ്ങി യെത്തിയ സികെ ജാനു,ബത്തേരിയിലോ മാനന്ത വാടിയിലോ മത്സരിച്ചേക്കുമെന്ന് വാര്‍ത്തകളു ണ്ടായിരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയില്‍ വെച്ചാണ് സികെ ജാനു എന്‍ഡിഎയിലേക്ക് തിരിച്ചെത്തി യതായുളള പ്രഖ്യാപനം നടത്തി യത്.എന്നാല്‍ മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ സികെ ജാനുവിനെ ജില്ലയില്‍ സ്ഥാനാര്‍ ത്ഥിയാക്കരുതെന്നാണ് ബിജെപി ജില്ലാ ഘടകത്തിന്റെ നിലപാട്.

പാര്‍ട്ടിയെ തളളിപറഞ്ഞാണ് ജാനു മുന്നണി വിട്ടതെന്ന് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു.വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലേക്കുമുളള സ്ഥാനാര്‍ത്ഥികളെ ഹിതപരിശോധനയിലൂടെ കണ്ടെത്തുകയും സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്

നേരത്തെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന സികെ ജാനു 25000ല്‍പ്പരം വോട്ടുകള്‍ നേടിയിരുന്നു.ഈ സാഹചര്യം കണക്കിലെടുത്താണ് ജാനുവിന് വീണ്ടും ടിക്കറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറെടുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!