അമ്പലവയല്‍ ചുള്ളിയോട് റോഡിലെ ആനപ്പാറ വളവിലാണ് അപകടങ്ങള്‍ പതിവാകുന്നത്. റോഡു പണിക്കായി നികത്തിയ മെറ്റലില്‍ തെന്നി നിരങ്ങിയാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 7 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത് . ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തവര്‍ക്കാണ് കൂടുതല്‍ പരിക്ക് പറ്റിയത്.കഴിഞ്ഞ ദിവസം ബസിന് മുന്നിലേക്ക് നിരങ്ങി വീണ യുവാവിന്റെ ജീവന്‍ തലനാരിഴയ്്ക്കാണ് രക്ഷപ്പെട്ടത്.
റോഡ് പണിക്കായി ടാറിങ് ഇളക്കി മാറ്റി മെറ്റല്‍ നികത്തിയ ശേഷം പണി നിര്‍ത്തുകയായിരുന്നു.ടാര്‍ കിട്ടാത്തതിനാലാണ് പണി നിര്‍ത്തിയതെന്നാണ് കരാറുകാരന്‍ പ്രദേശവാസികളെ അറിയിച്ചത്. .കുത്തനെയുള്ള ഇറക്കവും വളവുകളും ചേര്‍ന്ന ഭാഗമായതിനാലാണ് അപകടങ്ങള്‍ കൂടുന്നത്.എത്രയും വേഗം പണിതിര്‍ത്ത് ഗതാഗതം സുഖമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.