ഏകദിന ഉപവാസ സമരം നടത്തും കര്‍ഷക സംരക്ഷണ സമിതി

0

കര്‍ഷകര്‍ കടക്കെണിയിലായിട്ടും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ മൂന്നിന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ ഏകദിന ഉപവാസ സമരം നടത്തുമെന്ന് കര്‍ഷക സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കും. ഒരു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നടപടികളും സര്‍ഫാസി ആക്ട് പ്രകാരം ഭൂമി പിടിച്ചെടുക്കലുമായി മുന്നോട്ട് പോവുകയാണ്. കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണ്ണമായി എഴുതിത്തള്ളുക, നഷ്ടപ്പെട്ട വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പുനര്‍ വായ്പ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും സമരം. ബാങ്കുകളുടെ സമ്മര്‍ദം മൂലം ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ മൃതദേഹവുമായി ബാങ്കിന്റെ മുന്‍പില്‍ പ്രതിഷേധിക്കും. ജപ്തി നടപടികള്‍ ഏതു വിധേനയും ചെറുക്കും. ജില്ലാ ചെയര്‍മാന്‍ കെ. കുഞ്ഞിക്കണ്ണന്‍, കെ.കെ. രാജന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!