സഞ്ചിക്കായി ഒരു സാരിതരൂ ക്യാമ്പയിന്‍ ആരംഭിച്ചു
എടവക ഗ്രാമ പഞ്ചായത്ത് ഹരിതകര്‍മസേനയുടെ ടെയ്‌ലറിംഗ് യൂണിറ്റിനോടനുബന്ധിച്ച് ആരംഭിക്കുന്ന തുണി സഞ്ചി നിര്‍മാണത്തിനു വേണ്ടി ‘സഞ്ചിക്കായ് ഒരു സാരി തരൂ’ ക്യാമ്പയിന്‍ ആരംഭിച്ചു .കുടുംബശ്രീ സി.ഡി.എസിന്റെ സഹകരണത്തോടെ വിവിധ വാര്‍ഡുകളില്‍ നിന്നും ആദ്യഘട്ടമായി സമാഹരിച്ച സാരികള്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പ്രിയ വിരേന്ദ്രകുമാര്‍ ഏറ്റുവാങ്ങി.
എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്മാന്മാരായ ജെന്‍സി ബിനോയ്, ജോര്‍ജ് പടകൂട്ടില്‍, ഷിഹാബുദീന്‍ അയാത്ത്, മെമ്പര്‍മാരായ ലത വിജയന്‍, സുജാത.സി.സി, ലിസി ജോണ്‍, ഗിരിജ സുധാകരന്‍ ,കോഓര്‍ഡിനേറ്റര്‍ അജ്മല്‍ വി.എസ്, ഹരിത കര്‍മസേന ഭാരവാഹികളായ റംല, മര്‍ഫി ഷിജി എന്നിവര്‍ സംബന്ധിച്ചു.