യൂണിയന്‍ മാഗസിന്‍ പ്രകാശനം ചെയ്തു
കണ്ണൂര്‍ സര്‍വ്വകലാശാല മാനന്തവാടി കാമ്പസ് 2019-2020 അക്കാദമിക വര്‍ഷത്തെ യൂണിയന്‍ മാഗസിന്‍ ബാരിക്കേട് പ്രകാശനം ചെയ്തു.നവാഗത സംവിധായിക ലീല സന്തോഷ് മാഗസിന്‍ ചീഫ് എഡിറ്ററും ക്യാമ്പസ് ഡയറക്ടറുമായ ഡോ. പി കെ ഡോ. പ്രസാദന് നല്‍കി മാഗസിന്‍ പ്രകാശനം ചെയ്തു.
ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്റര്‍ കോഴ്‌സ് ഡയറക്ടര്‍ ഡോ അനില്‍ എം.പി, ഗ്രാമീണ ഗോത്ര പഠന വകുപ്പ് തലവന്‍ ഹരീന്ദ്രന്‍ പി, ചേമ്പിലോട് ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പ്രദീപ് എം.കെ. സ്റ്റുഡന്റ് എഡിറ്റര്‍ സ്‌റ്റെഫിന സി സി , ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി കൃഷ്ണപ്രിയ പി ബി , വൈസ് ചെയര്‍പേഴ്‌സണ്‍ ഗ്രീഷ്മ മന്മഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പ്രകാശന കര്‍മത്തിനു ശേഷം നടന്ന ക്യാമ്പസ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ചടങ്ങിന് മാറ്റേകി