നേരറിവുകള്‍ ജില്ലാതല കലാജാഥ പര്യടനം തുടരുന്നു
കേരള എന്‍ജിഒ യൂണിയന്‍ നേതൃത്വത്തില്‍ നടക്കുന്ന നേരറിവുകള്‍ ജില്ലാതല കലാജാഥയ്ക്ക് വെള്ളമുണ്ടയില്‍ സ്വീകരണം നല്‍കി.വെള്ളമുണ്ട 8/4 ല്‍ നിന്ന് ആരംഭിച്ച് കാട്ടിക്കുളം,പനമരം,മീനങ്ങാടി എന്നീ കേന്ദ്രങ്ങളില്‍ ജാഥ അംഗങ്ങള്‍ പരിപാടികള്‍ അവതരിപ്പിച്ചു.ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന എന്‍.ജി.ഒ.യൂണിയന്‍ പ്രവര്‍ത്തകരായ 17 കലാകാരന്‍മാരാണ് ജാഥയില്‍ അണിനിരക്കുന്നത്.
സുരേഷ് ബാബു ശ്രീസ്ഥയുടെ രചനകള്‍ക്ക് മനോജ് നാരായണനാണ് സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്.ടി.മന്‍സൂറാണ് കലാ സംവിധാനം നിര്‍വ്വഹിച്ചത്.യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം യു.കെ.സരിത ക്യാപ്റ്റനും,പി.സനല്‍കുമാര്‍ വൈസ് ക്യാപ്റ്റനും ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി സുബ്രമണ്യന്‍ മാനേജരുമാണ്.